y

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നാടക കൂട്ടായ്മയുടെ നേതൃത്വത്തിൽ ബഹുസ്വര ഗ്രാമോത്സവം പരിപാടികളുടെ ഭാഗമായി 'പാട്ടുകൂട്ടം ഗ്രാമഫോൺ' സംഘടിപ്പിച്ചു. പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് സംഗീത സംവിധായകൻ ബിജിബാൽ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗ്രന്ഥശാല പ്രസിഡന്റ് ഡോ. വി.എം. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. കൊച്ചിൻ മൻസൂർ, പഞ്ചായത്തംഗം എം.പി. ഷൈമോൻ,

ഗ്രന്ഥശാല സെക്രട്ടറി വി.ആർ. മനോജ്, പറവൂർ രംഗനാഥ്, കെ.ജെ. ജിജു, പി.പി. സാബു, കെ.എൻ. രഘുലാൽ, ജിഷ നിതിൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ശ്രീനാരായണ ഗ്രന്ഥശാല ഗ്രാമഫോൺ ടീമിന്റെ കരോക്കെ ഗാനമേള അരങ്ങേറി.