പെരുമ്പാവൂർ: കേരള ബ്രാഹ്മണ സഭ വനിതാ വിഭാഗം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ 21ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇടപ്പള്ളി ഗായത്രി കല്യാണ മണ്ഡപത്തിൽ ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി സംസ്ഥാനാടിസ്ഥാനത്തിൽ സംഗമം സംഘടിപ്പിക്കുന്നു. ഭിന്നശേഷിക്കാരുടെ രക്ഷാകർത്താക്കളെ സംഗമത്തിൽ ആദരിക്കുന്നതാണ്. രാവിലെ 10 മണിക്ക് സംസ്ഥാന പ്രസിഡന്റ് ഗീതാ അനന്തസുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ വനിതാ വിഭാഗം സംസ്ഥാന സമിതി യോഗം നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.എസ്. ജയശ്രീ അയ്യർ അറിയിച്ചു.