krariyeli

പെരുമ്പാവൂർ: വിലക്കുറവിന്റെ മഹോത്സവമായി ക്രാരിയേലി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ സഹകരണ സൂപ്പർ മാർക്കറ്റ് വേങ്ങൂരിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ജി. ജയരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ: പുഷ്പ ദാസ് ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വില്പന സാജു പോൾ നിർവഹിച്ചു. വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ ശില്പ സുധീഷ്, ബാങ്ക് വൈസ് പ്രസിഡന്റ് സാബു. കെ. വർഗീസ്, ഭരണസമിതി അംഗം സരള കൃഷ്‌ണൻകുട്ടി, റിട്ട. ജോയിന്റ് രജിസ്ട്രാർ വി.ജി ദിനേശ്, സെക്രട്ടറി ഇൻ ചാർജ് വിഷ്ണു എം കുമാർ ബ്ലോക്ക് അംഗം പി.ആർ നാരായണൻ നായർ തുടങ്ങിയവർ സംസാരിച്ചു.