കോലഞ്ചേരി: കുറുഞ്ഞി പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്സ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.വി. ജോസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജമ്മ രാജൻ, പഞ്ചായത്ത് അംഗം മോൻസി പോൾ, എം.പി. തമ്പി, ബേസിൽ ബേബി, രേഷ്മ ജോയി, പി.വൈ. ബൈജു, കെ.എം. വർഗീസ്, താലൂക്ക്‌ ലൈബ്രറി കൗൺസിൽ അംഗം പി.എ. തങ്കപ്പൻ, എം.എൻ. സുരേഷ് എന്നിവർ സംസാരിച്ചു. തായ്‌ലൻഡിൽ നടന്ന സ്​റ്റാർട്ടിയർ ഇന്റർനാഷണൽ ആർട്ട് റെസിഡൻസിയിൽ ക്ഷണം ലഭിച്ച ബേസിൽ ബേബി, മഹാത്മാഗാന്ധി യൂണിവേഴ്‌സി​റ്റിയിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടേ​റ്റ് നേടിയ രേഷ്മ ജോയി എന്നിവരെ ആദരിച്ചു.