panch
തിരുവാണിയൂർ പഞ്ചായത്ത് മുൻ അംഗങ്ങളുടെ സംഗമത്തിൽ പങ്കെടുത്തവർ

കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്ത് മുൻ അംഗങ്ങളുടെ സംഗമം നടന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എ. രവി ഉദ്ഘാടനം ചെയ്തു. റെജി ഇല്ലിക്കപറമ്പിൽ അദ്ധ്യക്ഷനായി. സാറാമ്മ മത്തായി, പി.ടി. മണി, പ്രൻസി കുര്യാക്കോസ്, ധനൻ കെ. ചെട്ടിയാഞ്ചേരി, പ്രസന്ന ഗോപാലകൃഷ്ണൻ, എ.പി. മേരി, രാജീവ് ആയനാൽ എന്നിവർ സംസാരിച്ചു. കിടപ്പ് രോഗികൾക്കുള്ള പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ വിതരണത്തിനുള്ള പദ്ധതിയും അംഗങ്ങളുടെ നേതൃത്വത്തിൽ തുടങ്ങി.