മരട് : എസ്. എൻ. ഡി. പി യോഗം മ​ര​ട് ​തെ​ക്ക് ​ശാഖയുടെ നേതൃത്വത്തിൽ 97-ാമത് മഹാസമാധി ദിനാചരണം രാവിലെ എട്ടിന് വിശേഷാൽ ഗുരുപൂജയോടെ ആരംഭിക്കും. 8.30ന് പതാക ഉയർത്തൽ, മൗന ജാഥ, ശ്രീനാരായണ ഹാളിൽ ഉപവാസ പ്രാർത്ഥന, 11.30ന് കാളിനാടകം കൃതിയെ ആസ്പദമാക്കി പറവൂർ രാമനാഥന്റെ പ്രഭാഷണം, വൈകിട്ട് ദീപാരാധന, ദീപക്കാഴ്ച, സമർപ്പണ പ്രാർത്ഥന എന്നിവ നടക്കും.