
നെടുമ്പാശേരി: കുന്നുകര പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിജി സൈമണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാർഡിനൊരു കൈത്താങ്ങ് ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡും വനിതകൾക്ക് ഓണക്കിറ്റും വിതരണം ചെയ്തു.
ജിജി സൈമൺ അദ്ധ്യക്ഷയായി. സംസ്ഥാന കാർഷിക വികസന ബാങ്ക് ഭരണ സമിതി അംഗം ടി.എ. നവാസ് മുഖ്യാതിഥിയായി. കെ.വി. പോൾ, സൈന ബാബു, എം.എ. അബ്ദുൾ ജബ്ബാർ, ഫ്രാൻസിസ് തറയിൽ, എം.എ. സുധീർ, ആർ. അനിൽ, ഷിബി പുതശേരി തുടങ്ങിയവർ സംസാരിച്ചു.