
കൊച്ചി: ചതയോപഹാരം ഗുരുദേവട്രസ്റ്റ് ചിങ്ങം 1 മുതൽ അനുഷ്ഠിക്കുന്ന ശ്രീനാരായണ ഗുരുദേവ മാസാചരണത്തിന്റെ ഭാഗമായി കലൂർ ഗുരുദേവ ക്ഷേത്രത്തിൽ സംഘടിപ്പിച്ച സത്സംഗം എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി.ഐ. തമ്പി അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ മുഖ്യപ്രഭാഷണം നടത്തി. മാഞ്ഞുമ്മൽ പി.എസ്. രാമകൃഷ്ണൻ, തുള്ളൽ കലാകാരൻ ഇരുമ്പനം കലേശൻ, കലൂർ ശ്രീനിവാസൻ, പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡലിസ്റ്റ് ഗിരിധർ ഘോഷ് എന്നിവരെ ആദരിച്ചു. മുൻ ശാഖാസെക്രട്ടറി പി.എം. മനീഷ്, ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ, വൈസ് ചെയർമാൻ വി.എസ്.സുരേഷ് എന്നിവർ സംസാരിച്ചു.