balavedhi-onam1

പിറവം: മുളക്കുളം ജയഭാരത് വായനശാല ബാലവേദിയുടെ ഓണം ഒത്തുചേരലിന്റെ ഭാഗമായി വിവിധ കലാപരിപാടികളും കലാകായിക മത്സരങ്ങളും നടന്നു. ബാലവേദി പ്രസിഡന്റ് കുമാരി നന്ദന മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പരിപാടികൾ വായനശാല പ്രസിഡന്റ് കെ.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് റിസോഴ്സ് പേഴ്സൺ ഇ. പി. ഗോപീകൃഷ്ണൻ ഓണസന്ദേശം നൽകി. അജിത് കുമാർ, കെ.ജി ശിവശങ്കരൻ നായർ, വിപിൻ,അഭിനന്ദ് എന്നിവർ ആശംസകൾ നേർന്നു.