ആലുവ: ഓൾ കേരള സി.ബി.എസ്.ഇ ഫുട്‌ബാൾ ടൂർണമെന്റ് തോട്ടുമുഖം ക്രെസന്റ് പബ്ലിക് സ്‌കൂളിൽ ഇന്നാരംഭിക്കും. ക്ലസ്റ്റർ പതിനൊന്നിൽ ബോയ്‌സ്, അണ്ടർ 14,17,19 വിഭാഗങ്ങളിലായി 25 വരെ മത്സരങ്ങൾ നടക്കും. കേരളത്തിലെ വിവിധ സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്നുമായി 141 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് മാനേജർ പി.എസ്. അബ്ദുൾ നാസർ പറഞ്ഞു. ഇന്ന് രാവിലെ 10ന് ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ക്രസന്റ് സ്‌കൂൾ, ആലുവ മുനിസിപ്പൽ ഗ്രൗണ്ട്, സെറ്റിൽമെന്റ് സ്‌കൂൾ, എടത്തല അൽ അമീൻ കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.