ocan

കൊച്ചി: അന്തർദേശീയ സമുദ്രതീര ശുചീകരണ ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 21ന് രാവിലെ 8 മണി മുതൽ 11 മണി വരെ കേരളത്തിൽ വിവിധ സമുദ്രതീര ശുചീകരണവും നദീതടശുചീകരണവും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് 91 ബീച്ചുകളും പത്തിലധികം പ്രധാന നദീതീരങ്ങളും ശുചീകരണം നടത്തും. ചെല്ലാനം,വൈപ്പിൻ,ചെറായി ഉൾപ്പെടെ ജില്ലയിൽ 8 കേന്ദ്രങ്ങളിലാണ് ശുചീകരണം. വാർത്താസമ്മേളനത്തിൽ സംസ്ഥാന സംഘാടക സമിതി വൈസ് ചെയർമാൻമാരായ ഡോ.സി എം ജോയ്, ഡോ.എൻ.സി ഇന്ദുചൂഡൻ, കൺവീനർ എ.കെ സനൻ,ജില്ലാ ജനറൽ കൺവീനർ ഏലൂർ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.