
കൊച്ചി: രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് അതിനെതിരെ നിലകൊള്ളുന്നവർക്കെതിരെ വിമർശനം ഉന്നയിക്കുന്നതിലെ അസഹിഷ്ണുതയാണ് രാഹുൽ ഗാന്ധിയോട് സംഘപരിവാറിനെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരായ ബി.ജെ.പി നേതാക്കളുടെ കൊലവിളിയിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ, നേതാക്കളായ എൻ. വേണുഗോപാൽ, ജയ്‌സൻ ജോസഫ്, ഐ.കെ. രാജു, എം.ആർ. അഭിലാഷ്,തുടങ്ങിയവർ പ്രതിഷേധ സമരത്തിൽ സംസാരിച്ചു.