
അങ്കമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കിടങ്ങൂർ തുറവക്കത്ത് (ഇറ്റാക്ക) ടി.ആർ. സതീശൻ (61) മരിച്ചു. നാഗസ്വര കലാകാരനും ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ മഞ്ഞപ്ര - കാലടി റൂട്ടിൽ സെബിപുരം പള്ളിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. എൽ.എഫ്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് 5ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: പ്ലാച്ചേരി മോതിരക്കണ്ണി സീമ. മക്കൾ: അനു അഖിൽ (ലാറ്റ്‌വിയ), അഭിരാമി (മൈക്രോ ബയോളജി വിദ്യാർത്ഥിനി, ശ്രീശങ്കരാ കോളേജ്, കാലടി). മരുമകൻ: അഖിൽ (ലാറ്റ്‌വിയ)