
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ളബ് തങ്ങളുടെ മിഡ്ഫീൽഡർ വിബിൻ മോഹനനുമായുള്ള കരാർ നാലു വർഷത്തേക്ക് നീട്ടി.
2020ൽ ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് വിംഗിൽ ചേർന്ന വിബിൻ 2022ലാണ് ഫസ്റ്റ് ടീമിലെത്തുന്നത്. ഐ.എസ്.എൽ , ഡുറൻഡ് കപ്പ്, സൂപ്പർ കപ്പ് തുടങ്ങി ഒട്ടേറെ സുപ്രധാന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ 21 കാരനായ ഈ മിഡ്ഫീൽഡർക്ക് സാധിച്ചിട്ടുണ്ട്.
28 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിഞ്ഞ വിബിൻ ഗോളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈയടുത്ത് അണ്ടർ 23 ഇന്ത്യൻ ടീമിലേക്കും വിബിൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.