മട്ടാഞ്ചേരി: നഗരസഭ ഒമ്പതാം ഡിവിഷൻ ചുള്ളിക്കൽ എം.കെ രാഘവൻ മെമ്മോറിയൽ ലൈബ്രറി അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന അങ്കണവാടി, ഹോമിയോ ഡിസ്പെൻസറി, പൊതു ടോയ്ലറ്റ് എന്നിവയുടെ താഴ് തല്ലിത്തകർത്ത് പ്ലംബിംഗ് സാധനങ്ങൾ മോഷ്ടിച്ചതായി പരാതി. ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കൗൺസിലർ എം.ഹബീബുള്ള മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകി.