
കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ലാൻഡ്‌സ് എൻഡ് ഓണത്തിനോടനുബന്ധിച്ചു പനങ്ങാട് വയോജനങ്ങൾക്കുള്ള മറിയാലയം സന്ദർശിച്ചു. അന്തേവാസികൾക്ക് ഓണക്കോടി, ഡയപ്പറുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ വിതരണം ചെയ്തു. കൊച്ചിൻ ലാൻഡ്‌സ് എൻഡ് പ്രസിഡന്റ് ശ്രീലത മേനോൻ, സെക്രട്ടറി സൂരജ് , പ്രദീപ്. ഇഖ്ബാൽ, ഡോ. നിബിത്, ഡോ. ജോസ്, മഹാശ്വേത, പ്രവിത, റീനി തുടങ്ങിയവർ പങ്കെടുത്തു.