
കൊച്ചി : കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ വാർഷിക സമ്മേളനം 24ന് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാൻ എം. പി അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ആൻസൻ.പി.ആന്റണി സംസാരിക്കും. ഉച്ചയ്ക്ക് 12ന് വിദ്യാഭ്യാസ സമ്മേളനം ഹൈബി ഈഡൻ എം. പിയും പ്രതിനിധി സമ്മേളനം റോജി.എം.ജോൺ എം. എൽ. എയും ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ അൻവർ സാദത്ത്, ഉമാ തോമസ്, കെ.ബാബു, ടി.ജെ. വിനോദ്, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.വി ഇബ്രാഹിം തുടങ്ങിയവർ പങ്കെടുക്കും.