
കാലടി: ഒക്കൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഗണേശോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടത്തി. അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി, സായ് ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ എന്നിവരെ ആദരിച്ചു. ശോഭാ സുരേന്ദ്രൻ, കെ.കെ. കർണ്ണൻ, പ്രീതി പ്രകാശ്, പവിഴംജോർജ്, ടി.എസ്. ബൈജു എന്നിവർ സംസാരിച്ചു.