onam

അങ്കമാലി: തുറവൂർ മർച്ചന്റ്‌സ് അസോസിയേഷൻ വ്യാപാര ഭവനിൽ സംഘടിപ്പിച്ച ഓണാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോണി വടുക്കുംച്ചേരി അദ്ധ്യക്ഷനായി. വിവിധ മത്സര വിജയികൾക്ക് കായിക അദ്ധ്യാപകൻ കെ.പി. ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു. സാമൂഹ്യ ക്ഷേമ സഹകരണ ബാങ്ക് പ്രസിഡന്റ് എം.വി. അഗസ്റ്റിൻ, മർച്ചന്റ്‌സ് ജനറൽ സെക്രട്ടറി ലിക്‌സൺ ജോർജ്, ട്രഷറർ എ,എൻ. നമീഷ്, റിജോ തുറവൂർ,വി.ഒ. ബാബു, വി.ആർ. പ്രിയദർശൻ, വി.പി. സെബി , ഷിബു കെ. ജോസ്, സിൽവി ബൈജു എന്നിവർ പ്രസംഗിച്ചു.