
കൊച്ചി : ചിത്രകാരനും ശില്പിയുമായിരുന്ന അശാന്തന്റെ (വി.കെ. മഹേഷ് കുമാർ ) സ്മരണക്കായി ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള അശാന്തം 2023 സംസ്ഥാന തല ചിത്രകലാ പുരസ്‌കാരം നാലാമത് എഡിഷൻ നാളെ വൈകിട്ട് നാലിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. അശാന്തം 2023 ടൈറ്റിൽ അവാർഡ് വിപിൻ വടക്കിനിയിലിനും, ടി.ആർ. ഉദയകുമാർ, എം. റിഞ്ചു എന്നിവർക്ക് സ്‌പെഷ്യൽ ജൂറി അവാർഡും ജിബിൻ കളർലിമ , ബിനു കൊട്ടാരക്കര എന്നിവർക്ക് കൺസൊലേഷൻ അവാർഡും സമ്മാനിക്കും. ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും