ആലുവ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷം മുൻ സംസ്ഥാന പ്രസിഡന്റ് സി.വി. മിത്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി. ദിലീപ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ഓണസന്ദേശം നൽകി. എം.എം. ഷാജി, ബോബൻ ബി. കിഴക്കേത്തറ, ശശി പെരുമ്പടപ്പിൽ, സുനീഷ് മണ്ണത്തൂർ, ശ്രീമൂലം മോഹൻദാസ്, സജോ സക്കറിയ, എം.ജി. സുബിൻ, ജോസി പി. ആൻഡ്രൂസ്, എം.പി. നിത്യൻ, എസ്.എ. രാജൻ എന്നിവർ സംസാരിച്ചു. വിവിധ കലാമത്സരങ്ങളും ഓണസദ്യയും നടന്നു.