kothamangalam

കോതമംഗലം: പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൽ.ഡി.എഫിലെ സാബു മത്തായി തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ സാറാമ്മ പൗലോസിനെ നറുക്കെടുപ്പിലൂടെയാണ് തോല്പിച്ചത്. തിരഞ്ഞെടുപ്പിൽ ഇരുവർക്കും ആറ് വീതം വോട്ട് ലഭിച്ചു. സി.പി.എം കവളങ്ങാട് ഏരിയ കമ്മിറ്റി അംഗമാണ് സാബു മത്തായി. വൈസ് പ്രസിഡന്റായിരുന്ന നിസാർ മുഹമ്മദ് അയോഗ്യനായതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. മൂവാറ്റുപുഴ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ജയ്‌മോൻ സി. ചെറിയാൻ വരണാധികാരി ആയിരുന്നു.