
കൂത്താട്ടുകുളം: നഗരസഭയുടെ ഓണം സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പി.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള കൂത്താട്ടുകുളം കലാലയവാദ്യ സംഘം അവതരിപ്പിച്ച പഞ്ചാരിമേളത്തിൽ പങ്കെടുത്ത ഇരുപത്തിയഞ്ച് കലാകാരന്മാരെയും നഗരസഭ ആദരിച്ചു, നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ കലാകാരന്മാർക്ക് മെമന്റോ നൽകി. പഞ്ചാരിമേളത്തിൽ പങ്കെടുത്ത ഏക പെൺകുട്ടി 10 വയസുള്ള ശിവാനിയെ ചെയർപേഴ്സൺ പ്രത്യേകം അഭിനന്ദിച്ചു. നഗര സഭ ഉപാദ്ധ്യക്ഷൻ സണ്ണി കുര്യക്കോസ്, ഓണം സാംസ്‌കാരികോത്സവം ചെയർമാൻ പി.പി. ഭാസ്കരൻ, കൺവീനർ വി.എം. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.