കോലഞ്ചേരി: ജില്ലാ വോളിബാൾ ടെക്‌നിക്കൽ കമ്മി​റ്റിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരമുള്ള വോളിബാൾ റഫറിമാർക്കുവേണ്ടി ഒരു ദിവസത്തെ പരിശീലന ക്ലാസ് 22ന് രാവിലെ 8 മുതൽ 5 വരെ അങ്കമാലി ഡിസ്​റ്റ് കോളജിൽ നടക്കും. പങ്കെടുക്കുന്നവർക്ക് സംസ്ഥാന വോളിബാൾ ടെക്‌നിക്കൽ കമ്മി​റ്റി നടത്തുന്ന ജില്ലാ, സംസ്ഥാന റഫറീസ് യോഗ്യതാ പരീക്ഷക്ക് പങ്കെടുക്കുവാൻ അർഹതയുണ്ടായിരിക്കും. വിവരങ്ങൾക്ക്: 8075906522, 9447168936.