
കൊച്ചി : ഡോ. എച്ച്. സദാശിവൻ പിള്ളയുടെ നാടകങ്ങളുടെ സമാഹാരമായ യമനം പുസ്തകത്തിന്റെ പ്രകാശനം നാളെ (21) വൈകിട്ട് 5.30ന് ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിൽ നടക്കും. നാടകകൃത്തും സംവിധായകനുമായ ടി.എം. എബ്രഹാം പുസ്തകം പ്രകാശനം ചെയ്യും. എഴുത്തുകാരനായ വൈക്കം മുരളി ആദ്യപ്രതി ഏറ്റുവാങ്ങും. സാഹിത്യവിമർശകനായ ആർ.എസ്. കുറുപ്പ്, ഗാനരചയ്താവ് ജയകുമാർ കലൂർ, നാടകകൃത്തായ സി.പി. വേണു, കവി കെ.വി. പ്രദീപ് കുമാർ, നാടകകൃത്ത് കെ.പി. അപ്പച്ചൻ, ഡോ. എച്ച്. സദാശിവൻ പിള്ള തുടങ്ങിയവർ പങ്കെടുമെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അറിയിച്ചു.