
പെരുമ്പാവൂർ: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന പിണറായി സർക്കാരിന്റെയും അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിൽ അലംഭാവം കാണിക്കുന്ന കേന്ദ്രസർക്കാരിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വഞ്ചനദിന പ്രതിഷേധത്തിന്റെ ഭാഗമായി പന്തംകൊളുത്തി പ്രകടനം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. വെങ്ങോല മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ. ഗോപകുമാർ അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എ. മുക്താർ, വി.എച്ച്. മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, പി.പി. എൽദോസ്, അനീസാ ഇസ്മായിൽ എന്നിവർ സംസാരിച്ചു.