
പെരുമ്പാവൂർ: പെരുമ്പാവൂർ ജയഭാരത് കോളേജിലെ മാസ്റ്റർ ഒഫ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ കൊല്ലംകോട് പഞ്ചായത്തിൽ സപ്തദിന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് 'ജീവധാര"യ്ക്ക് തുടക്കമായി. ശ്രീനാരായണ സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ഗിരിജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി. വിൻസന്റ് അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ കെ. ഷൺമുഖൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ശിവൻ, റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥൻ വി. കൃഷ്ണൻ, മാസ്റ്റർ ഒഫ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ദീപ്തി രാജ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ആദിത്യ ഗംഗ എന്നിവർ സംസാരിച്ചു. കൊല്ലംകോട് പ്രദേശത്തെ മാനസിക - സാമൂഹിക സാംസ്കാരിക മേഖലകളെക്കുറിച്ച് പഠിക്കുവാനും സാമൂഹിക പ്രവർത്തനങ്ങൾ നടത്താനുമാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അനീഷ് ഭാസ്കർ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ക്ലാസെടുത്തു. പങ്കാളിത്ത ഗ്രാമ വിശകലന പരിശീലനത്തിന് സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ നേതൃത്വം നൽകി. അദ്ധ്യാപകരായ നിമിത മാത്യു, ഗായത്രി മന്ത്രം രാജൻ, പാർവതി സത്യൻ, അർഷിത മുബാറക്, സെറിൻ സാറ ജോസഫ് , ജിഷ ജമാൽ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.