കൊച്ചി: ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 97-ാം സമാധിദിനാചരണം നാളെ നടക്കും.
എറണാകുളം സഹോദര സൗധത്തിൽ രാവിലെ 9 മുതൽ ഉപവാസയജ്ഞം നടക്കും. 10ന് ചേരുന്ന സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ. സാനു സമാധിദിന സന്ദേശം നൽകും. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സംഘം സെക്രട്ടറി പി.പി. രാജൻ, ട്രഷറർ എൻ. സുഗതൻ എന്നിവർ സംസാരിക്കും. തുടർന്ന് അരൂർ വിപഞ്ചിക ഓർക്കസ്ട്രയുടെ ഗുരുദേവഗാനാമൃതം, ഒരുമണിക്ക് സ്വാമി ഗുരുപ്രസാദിന്റെ പ്രഭാഷണം, ശാന്തിഹവനം എന്നിവ നടക്കും.