ചോറ്റാനിക്കര : മുളന്തുരുത്തി റെയിൽവേ സ്റ്റേഷൻ വികസനം നടപ്പിലാക്കുക, വേണാടിന് മുളന്തുരുത്തിയിൽ സ്റ്റോപ്പ് അനുവദിക്കുക, കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ. ഐ. ടി. യു.സി പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടത്തും. മുളന്തുരുത്തി സ്റ്റേഷനോടുള്ള അവഗണനയെ കുറിച്ച് കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. വൈകിട്ട് 4 ന് നടക്കുന്ന മാർച്ച് എ. ഐ. ടി. യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്യും. നേതാക്കളായ എം.എം. ജോർജ്, അഡ്വ. ജിൻസൻ വി.പോൾ, കെ.പി. ഷാജഹാൻ, എ.എസ്. രാജൻ, കെ.സി. മണി,​ കെ. എം. ജോർജ്, ഒ.എ. മണി, ടോമി വർഗ്ഗീസ് തുടങ്ങിയവർ സംസാരിക്കും.