കോലഞ്ചേരി: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കുന്നത്തുനാട് നിയോജക മണ്ഡലതല യോഗം ചേർന്നു. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുടെ നിർമ്മാണം,​ ഉപയോഗം,​ വിപണനം എന്നിവ തടയുന്നതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചു.