പെരുമ്പാവൂർ: ഗുരുദേവ സമാധിദിനാചരണത്തിന്റെ ഭാഗമായി നാളെ കുന്നത്തുനാട് യൂണിയൻ ആസ്ഥാനത്ത് രാവിലെ 6ന് ഗണപതി ഹോമം, തുടർന്ന് ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും നടക്കും. 8.30 മുതൽ ഇടവൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി.വി. ഷിബുവിന്റെയും കുന്നത്തുനാട് യൂണിയൻ വൈദികസംഘത്തിന്റെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. രാവിലെ 8.30ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം മനുഷ്യാവകാശ കമ്മിഷൻ റിട്ട. ജഡ്ജി പി. മോഹൻദാസ് ഉദ്ഘാടനം ചെയ്യും. എസ്. ഗൗരി നന്ദ ഗുരുദേവ പ്രഭാഷണവും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷ ണവും നടത്തും അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ സുനിൽ പാലിശേരി, ടി.എൻ. സദാശിവൻ, ജയൻ പാറപ്പുറം, ബിജു വിശ്വനാഥൻ, വിപിൻ കോട്ടക്കുടി, എന്നിവർ സംസാരിക്കും. തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ.അനിൽ നേതൃത്വം നൽകുന്ന ഭജനയുണ്ടാകും.