ആലങ്ങാട് : നീറിക്കോട് കോച്ചിരിക്ക കപ്പേളയിൽ പരിശുദ്ധ വേളാങ്കണി മാതാവിന്റെ തിരുനാളിന് ഇന്ന് വൈകിട്ട് 5ന് കൊടിയേറും. രാത്രി 7.30ന് കലാസന്ധ്യ. നാളെ രാവിലെ 9 ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, തുടർന്നു കുർബാന, രാത്രി ശിങ്കാരിമേളം, വർണസന്ധ്യ. 22ന് രാവിലെ 9.30 ന് തിരുനാൾ കുർബാന, തുടർന്നു പ്രദക്ഷിണം, നേർച്ചസദ്യ എന്നിവ ഉണ്ടാകും.