പെരുമ്പാവൂർ: ഗുരുദേവന്റെ മഹാസമാധിദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 856 -ാം നമ്പർ ഒക്കൽ ശാഖയിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 3.30 വരെ സമൂഹപ്രാർത്ഥന, സർവൈശ്വര്യ പൂജ, ഗുരുപൂജ, ഗുരുധർമ്മ പ്രബോധനം, ഉപവാസ യജ്ഞം, പ്രസാദ വിതരണം, എന്നിവ നടക്കും. കുന്നത്തുനാട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഭദ്രദീപം കൊളുത്തും. തുടർന്ന് ടി.വി ഷിബു ശാന്തിയുടെ കാർമ്മികത്വത്തിൽ സർവൈശ്വര്യ പൂജ നടക്കും. ഡോ. പള്ളിക്കൽ സുനിൽജി, ഡോ. ടി.ടി. കൃഷ്ണകുമാർ, വായനാ പൂർണിമ കോ ഓർഡിനേറ്റർ ഇ.വി. നാരായണൻ, സായി കൃഷ്ണലാൽ, ടി.എ.ദേവിക എന്നിവർ പ്രഭാഷണം നടത്തും.