പറവൂർ: ഏഴിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്നിന് മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷനാകും. 37 ലക്ഷം രൂപ ചെലവിട്ട് നവീകരണം പൂർത്തിയാക്കിയ ഒ.പി കെട്ടിടവും, ലാബും ഉദ്ഘാടനം ചെയ്യും.