
പറവൂർ: പെരുവാരം - മന്നം റോഡിൽ കുടിവെള്ളക്കുഴൽ പൊട്ടിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. പെരുവാരം പാലത്തിന് സമീപത്തുള്ള പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴായത്. ഇപ്പോഴും വലിയ ശക്തിയോടെ വെള്ളം പുറത്തേക്ക് ചീറ്റുകയാണ്. റോഡിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്നത് കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആഴ്ചകളായി വെള്ളം പാഴാകുന്ന വിവരം വാട്ടർഅതോറിട്ടി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഇതുവരേയും പരിഹാരമുണ്ടായില്ല.