കുറുപ്പംപടി:ചൂരമുടി വായനശാലയിൽ ഓണാഘോഷത്തോട് അനുബന്ധിച്ചുളള പൊതുസമ്മേളനം കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സാജു പോൾ നിർവഹിച്ചു. പ്രസിഡന്റ് റെജി ഇട്ടൂപ്പ് അദ്ധ്യക്ഷനായി. സെക്രട്ടറി പി.കെ. സുബ്രഹ്മണ്യൻ, വി.എൻ. സുബ്രഹ്മണ്യൻ, കെ.കെ. സജീവ്, ടി.ഐ. ജോയി, വി.എൻ. ഗംഗ, കുര്യാക്കോസ് തട്ടാമ്പുറം, കെ.വി. എൽദോ എന്നിവർ സംസാരിച്ചു. തുടർന്ന് പായസ വിതരണവും നടന്നു. കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാന വിതരണം നടത്തി.