പറവൂർ: നാഷണൽ ആയുഷ് മിഷന്റെ സ്കീമിൽ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് പറവൂർ താലൂക്ക് ആയുർവേദ ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഒ.പി ബ്ലോക്കിന്റെ ശിലാസ്ഥാപനം നാളെ രാവിലെ ഒമ്പതരക്ക് പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ നിർവഹിക്കും. പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷത വഹിക്കും.