തിരുമാറാടി : തിരുമാറാടി ഗ്രാമപഞ്ചായത്തിൽ അഞ്ചുകോടി ഇരുപത്തിയേഴ്‌ലക്ഷം രൂപ മുടക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെ.എം. മാണി ഊർജിത ജലസേചന പദ്ധതിയായ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സിസ്റ്റത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നു മണിക്ക് തിരുമാറാടി സെന്റ് മേരിസ് കത്തോലിക്കപ്പള്ളി പാരിഷ്ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പിറവം മണ്ഡലം എം.എൽ.എ അഡ്വ അനൂപ് ജേകബ് അദ്ധ്യക്ഷനാകും. പദ്ധതി നടപ്പിലാകുന്നതോടെ തിരുമാറാടി ഗ്രാമപഞ്ചായത്തിലെ കാർഷിക മേഖലയ്ക്ക് ഉണർവുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ് പറഞ്ഞു.