തെക്കൻ പറവൂർ: എസ്.എൻ.ഡി.പി യോഗം 200-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 97-ാ മത് മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി നാളെ രാവിലെ 8ന് വിശേഷാൽ ഗുരുപൂജ, 8.30ന് സമൂഹ പ്രാർത്ഥന, 9ന് ഉപവാസം എന്നിവ നടക്കും. ശാഖായോഗം സെക്രട്ടറി നോബി കെ.ജി സ്വാഗതം പറയും. ശാഖാ യോഗം പ്രസിഡന്റ് അജീഷ് എസ്.കെ ഉദ്ഘാടനം ചെയ്യും. ആശ മനോജ് നിലമ്പൂർ പ്രഭാഷണം നടത്തും. 2.30 ന് ഗുരുപൂജ, 3.30ന് ക്ഷേത്രം മേൽശാന്തി പി.കെ. മുരളീധരൻ ശാന്തിയുടെ കാർമ്മികത്വത്തിൽ മഹാസമാധിപൂജ, തുടർന്ന് ഉപവാസ സമർപ്പണം, വൈകിട്ട് ഏഴിന് ദീപാരാധന, ദീപക്കാഴ്ച എന്നിവ നടക്കും.
ഉദയപേരൂർ: എസ്.എൻ.ഡി.പി യോഗം 1084-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 8ന് ഗുരുപൂജയും 9ന് ഉപവാസവും നടക്കും. എം.എൽ.എ കെ. ബാബു ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ഷൗക്കത്ത് സമാധിദിന സന്ദേശം നൽകും. ഗുരു സമക്ഷം പഠന ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ ആലാപനം തുടർന്ന് എസ്.എൻ.ഡി.പി വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന എന്നിവ നടക്കും. വൈകിട്ട് 3.30ന് മഹാസമാധിപൂജ പ്രസാദ വിതരണം, വൈകിട്ട് 6.30ന് ദീപാരാധന, തുടർന്ന് ശാഖാങ്കണത്തിലും വിവിധ കുടുംബയൂണിറ്റുകളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ശാഖാ അതിർത്തി മുഴുവൻ സമ്പൂർണ്ണ ദീപക്കാഴ്ച എന്നിവ നടക്കും.