പറവൂർ: തൃപ്രയാറിൽ നടന്ന സംസ്ഥാന ദക്ഷിണമേഖല മിനി വോളിബാൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലക്ക് ഇരട്ടകിരീടം. ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം ജില്ലയേയും പെൺകുട്ടികളുടെ ഫൈനലിൽ കോട്ടയം ജില്ലയേയും പരാജയപ്പെടുത്തിയാണ് ഇരട്ട കിരീടംനേടിയത്.