
നെടുമ്പാശേരി: കുറുമശേരിയിലെ ഗതാഗതക്കുരുക്കിന് മുഖ്യകാരണമായ അനധികൃത വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി കുറുമശേരി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. യൂണിറ്റ് പരിധിയിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്ത് കച്ചവടം നടത്തിയാൽ തടയുമെന്ന് പ്രസിഡന്റ് സി.പി. തരിയൻ, ജനറൽ സെക്രട്ടറി സി.ഡി. ആന്റു, ട്രഷറർ പ്രമോദ് പള്ളത്ത് എന്നിവർ അറിയിച്ചു. വിഷയത്തിൽ ഗ്രാമപഞ്ചായത്തുകൾ ശക്തമായ നടപടിയെടുക്കണം. രാവിലെയും വൈകിട്ടും പൊലീസ് സേവനവും ആവശ്യമാണ്. വഴിയോര കച്ചവട വിരുദ്ധ സമരത്തിന് കെ.ആർ. ബിബിൻ, എബിൻ, സി.എം. ഉണ്ണിക്കൃഷ്ണൻ,അമൽ പ്രകാശ് പാട്ടിൽ, ഇ.എം. ജിനേഷ്, ലിബിൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.