
പറവൂർ: ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധിദിനം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനും കിഴിലെ 72 ശാഖായോഗങ്ങളിലും കുടുംബ യൂണിറ്റുകളിലും വിവിധ ചടങ്ങുകളോടെ ആചരിക്കും. യൂണിയൻ ആസ്ഥാനത്തെ ഗുരുമണ്ഡപത്തിൽ നാളെ രാവിലെ ഒമ്പതിന് ദീപാർപ്പണം, ഉപവാസ പ്രാർത്ഥന, വൈകിട്ട് 3.20ന് മഹാസമാധിപൂജ, സമർപ്പണം എന്നിവ നടക്കും. വൈകിട്ട് ആറിന് ദീപക്കാഴ്ചയോടെ സമാപിക്കും. എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ, കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.