
കുമ്പളങ്ങി: പിണറായി സർക്കാർ വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഫണ്ട് കള്ളക്കണക്കിലൂടെ തട്ടിയെടുത്തെന്ന് ആരോപിച്ച് കുമ്പളങ്ങി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇല്ലിക്കൽ കവലയിൽ നിന്ന് ആരംഭിച്ച പരിപാടി സഹകരണ ബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി ഉദ്ഘാടനം ചെയ്തു. വടക്ക് ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ സമാപിച്ച പ്രതിഷേധ പരിപാടി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ദിലീപ് കുഞ്ഞു കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺ അലോഷ്യസ് മാളാട്ട് അദ്ധ്യക്ഷത വഹിച്ചു. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ, ദളിത് കോൺഗ്രസ് കൊച്ചി നിയോജകമണ്ഡലം പ്രസിഡന്റ് സി.സി. ചന്ദ്രൻ, മഹിളാ കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം പ്രസിഡന്റ് ജൂഡി ആന്റണി, ബോർഡ് മെമ്പർമാരായ ജയ്‌സൺ കൊച്ചു പറമ്പിൽ, ജ്യോതി പോൾ, ലാലുവേലിക്കകത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റോജിൻ കല്ലഞ്ചേരി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി തോമസ് കളത്തി വീട്ടിൽ, ജോണി ഉരുളൊത്ത് തുടങ്ങിയവർ സംസാരിച്ചു. ഷിബു തൈക്കൂട്ടത്തിൽ, നിക്‌സൺ കട്ടിക്കാട്ട്, കാജൽ കണ്ടഞ്ചേരി, ടോജി കോച്ചേരി, തുടങ്ങിയവർ നേതൃത്വം നൽകി.