പറവൂർ: ഏഴിക്കര പഞ്ചായത്തിലെ പത്താം വാർഡിൽ എം.എൽ.എയുടെ പ്രത്യക വികസന പദ്ധതിയിൽ 9.25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച വടക്കേ മണിയിൽ റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി. പത്മകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, രമാദേവി ഉണ്ണിക്കൃഷ്ണൻ, ജീന്റ് അനിൽകുമാർ, ബിന്ദു ചന്ദ്രബോസ്, നസീർ, കെ.എസ്. ബിനോയ്, സീന സജീവ് എന്നിവർ പങ്കെടുത്തു.