കൊച്ചി: സ്വച്ഛത ഹി സേവയുടെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര എറണാകുളം 15 വയസിൽ താഴെയുള്ള കുട്ടികൾക്കായി ഓൺലൈൻ ചിത്രരചനാ മത്സരം നടത്തുന്നു. ഏറ്റവും മികച്ച രചനകൾക്ക് സമ്മാനവും പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും നൽകും. എ ഫോർ സൈസിലുള്ള രചനകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ക്രയോൺസ്, വാട്ടർകളർ, ഓയിൽ പെയിന്റിംഗ് എന്നിവ ഉപയോഗിക്കാം. സമ്മാനത്തിനഹർമായ രചന ഓഫീസിൽ നേരിട്ട് ഹാജരാക്കണം. അവസാനതീയതി : ഒക്ടോബർ ഒന്ന്. വിഷയത്തിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക. ഫോൺ: 8714508255.