
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ മാർക്കറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ ആത്മസൂത്രയുടെ ഔദ്യോഗിക വെബ്സൈറ്റായ www.atmasutrainstitute.com ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ മാർക്കറ്റിംഗ്, ഓഫീസ് ഓട്ടോമേഷൻ, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങി നിരവധി പുതുതലമുറ കോഴ്സുകളിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആത്മസൂത്രയുടെ ഔദ്യോഗിക വെബ്സൈറ്റ് പുറത്തിറക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആർ. ബിന്ദു പറഞ്ഞു.
ഡിജിറ്റൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാലാനുസൃതമായ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കി സാമൂഹിക പുരോഗതി നേടാനാകുമെന്നും അവർ പറഞ്ഞു. ആത്മസൂത്ര ഡയറക്ടർമാരായ രാജീവ് ശങ്കർ, സിന്ധു നന്ദകുമാർ, വെബ്സൈറ്റ് രൂപീകരിച്ച ഐവാൻ ജോസഫ്, ഗ്രാഫിക് ഡിസൈനിംഗ് മേധാവി സ്വാതി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.