കോലഞ്ചേരി: വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.15ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി തയ്യാറാക്കിയത്. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ എന്നിവർ സംസാരിക്കും.