
പറവൂർ: പറവൂർ ശ്രീധരൻതന്ത്രി സ്മാരക ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ നവചാണ്ഡികാ ഹോമം ഇന്ന് നടക്കും. കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യപൂജാരി ഡോ. കാളിദാസ ഭട്ടിന്റെ മുഖ്യകാർമ്മികത്തിലാണ് പൂജ. ഹോമത്തിന്റെ ദീപജ്വലനം ശിവഗിരിമഠത്തിലെ സ്വാമി ശിവസ്വരൂപാനന്ദ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. ചെറുകുന്ന് സുഭാഷ് ഗുരുക്കൾ ഹോമ മാഹാത്മ്യപ്രഭാഷണം നടത്തി. നടി കുളപ്പുള്ളി ലീല, ജ്യോതിഷ പണ്ഡിതൻ പറവൂർ ജ്യോതിസ്, താന്ത്രികഗവേഷണ വിദ്യാപീഠം ചെയർമാൻ പറവൂർ രാകേഷ് തന്ത്രി എന്നിവർ സംസാരിച്ചു.