
പള്ളുരുത്തി: നാടക നടൻ കലാനിലയം പീറ്റർ (84)നിര്യാതനായി. 60 വർഷമായി നാടക രംഗത്ത് സജീവമായിരുന്നു. 'സ്നാപക യോഹന്നാൻ ' എന്ന നാടകത്തിൽ സ്ത്രീ കഥാപാത്രമായ ഹെറോദൃ രാജ്ഞിയായിട്ടാണ് തുടക്കം. അതിനുശേഷം 50ലേറെ അമേച്ചർ നാടകങ്ങളിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.1962 കലാനിലയത്തിൽ അനൗൺസറായി പ്രവർത്തിച്ചു. തുടർന്ന് കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാര് ,ദേവദാസി, ഇന്ദുലേഖ എന്നീ നാടകങ്ങളിൽ അഭിനയിച്ചു. കലാനിലയം , ഇന്ദുലേഖ എന്ന നാടകം പിന്നീട് സിനിമയാക്കിയപ്പോൾ അതിന്റെ അസോസിയേറ്റ് ഡയറക്ടറും പ്രൊഡക്ഷൻ കൺട്രോളറുമായിരുന്നു. 1979 മുതൽ ആകാശവാണിയിലെ 150 ഓളം റേഡിയോ നാടകങ്ങൾക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. കൊച്ചിൻ കോർപ്പറേഷൻ സംഘടിപ്പിച്ച അഖില കേരള നാടക മത്സരത്തിൽ അഭിനയത്തിനും സംവിധാനത്തിനും പുരസ്കാരം ലഭിച്ചു. തുടർന്ന് 'അരുതേ ആരോടും പറയരുത് 'എന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡും 2016 ൽ ഗുരുപൂജ അവാർഡും ലഭിച്ചു. ഭാര്യ: അമ്മിണി. മക്കൾ: ഡെൽവിൻ പീറ്റർ, ഡെൽന രാജു, ഡെന്നി പീറ്റർ മരുമക്കൾ: ഷൈനി ഡെൽവിൻ, ജോസഫ് രാജു, രാജി ഡെന്നി.