mla

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി പി.വി. ശ്രീനിജിൻ എം.എൽ.എ പ്രഖ്യാപിച്ചു. മുത്തൂറ്റ് എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് വാളണ്ടിയർമാർ, ജനപ്രതിനിധികൾ, കുടുംബശ്രീ സന്നദ്ധ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ ചേർന്ന് 5500 വീടുകളിൽ സർവെ നടത്തി ആവശ്യക്കാർക്ക് പ്രാഥമിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി നടത്തിയ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതയിലേയ്ക്ക് എത്തിക്കാനായത്. യോഗത്തിൽ പ്രസിഡന്റ് സോണിയ മുരകേശൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ, സെക്രട്ടറി ജി. ജിനേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൽസി പൗലോസ്, അംഗങ്ങളായ ഷാനിഫ ബാബു, എം.എം. ലത്തീഫ്, സജിത പ്രദീപ്, സുബിമോൾ, വി.എസ്. ബാബു, വിഷ്ണു വിജയൻ, ബിനിത പീ​റ്റർ, സി.ജി. നിഷാദ്, അജിത ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.